Section

malabari-logo-mobile

യുവകലാസാഹിതി ദ്വിദിന ശില്‍പ്പശാല സമാപിച്ചു

HIGHLIGHTS : തിരൂരങ്ങാടി: യുവകലാസാഹിതി ചെമ്മാട്ട്

തിരൂരങ്ങാടി: യുവകലാസാഹിതി ചെമ്മാട്ട് സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല വിവര്‍ത്തന ശില്‍പ്പശാല സമാപിച്ചു. രണ്ടാം ദിവസം വിവിധ സെഷനുകളിലായി ഡോ. ആര്‍ സുരേന്ദ്രന്‍, ഡോ. യാസിന്‍ അഷ്‌റഫ്, ഡോ. പി കെ ചന്ദ്രന്‍, ഡോ. പി കെ രാധാമണി, ക്ലാസ്സെടുത്തു. സമാപന സമ്മേളനം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഡോ. ശരത് മണ്ണൂര്‍ വിവര്‍ത്തനം ചെയ്ത റഷ്യന്‍ നാടോടി കഥകള്‍, കാലടി സര്‍വ്വകലാശാലയിലെ ഗവേഷക സി ആര്‍ സ്മിതക്ക് നല്‍കി പി കെ ഗോപി പ്രകാശനം ചെയ്തു. ബാലകൃഷ്ണന്‍ പന്താരങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

sameeksha-malabarinews

അനില്‍ മാരാത്ത്, റഷീദ് പരപ്പനങ്ങാടി, പി പി ലെനിന്‍ദാസ്, ചന്ദ്രന്‍ കണ്ണഞ്ചേരി, മോഹനന്‍ നന്നമ്പ്ര, പി വി എസ് പടിക്കല്‍, കെ മൊയ്തീന്‍ കോയ, കെ മധുസൂദനന്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!