പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു.

HIGHLIGHTS : ദില്ലി: പെട്രോള്‍ വില സംസ്ഥാനത്ത് വീണ്ടും വര്‍ദ്ധിപ്പിച്ചു.

ദില്ലി: പെട്രോള്‍ വില സംസ്ഥാനത്ത് വീണ്ടും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 1 രൂപ 40 പൈസയാണ് കൂട്ടിയിരിക്കുന്നത്. പുതിക്കിയ പെട്രോള്‍ നിരക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.

പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് 72.70 രൂപയാകും.

sameeksha-malabarinews

രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞമാസം പെട്രോളിന് ഒന്നര രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 128 ഡോളറില്‍ നിന്ന് 131 ഡോളറായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതെന്ന് എണ്ണ കമ്പനികള്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!