പെട്രോളിയം വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണം : യൂത്ത് ലീഗ്

മലപ്പുറം: പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ അടിയന്തരമായി തിരിച്ചെടുക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ആവശ്യപ്പെട്ടു.

പെട്രോണിയം കമ്പനികള്‍ തോന്നുന്ന രീതിയില്‍ വിലകൂട്ടി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. രണ്ടാഴ്്ച്ചകളില്‍ നാലു രൂപയോളമാണ് വില വര്‍ധിച്ചത്. ഇതു മൂലം നിത്യേപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതത്തെ തകിടംമറിക്കുന്ന ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായെടുക്കണം അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top