HIGHLIGHTS : ചീഫ്‌വിപ്പ് സ്ഥാനം ആരുടെയും ഔദാര്യമല്ല കോട്ടയം: മുണ്ടക്കയത്ത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്
ചീഫ്‌വിപ്പ് സ്ഥാനം ആരുടെയും ഔദാര്യമല്ല
കോട്ടയം: മുണ്ടക്കയത്ത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന് നേരെ കരിങ്കൊടി. സംഭവത്തെ തുടര്‍ന്ന് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടാവുകയും മൂന്ന് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പിസിജോര്‍ജ്ജിന്റെ കോലം കത്തിച്ചു.
പ്രതിഷേധക്കാരെ തടയാന്‍ പോലീസിന് കഴിയാതെ വരികയും ഇതില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജ്ജ് പോലീസിനോട് രോക്ഷാകുലനാവുകയും പോലീസിനെ തള്ളിമാറ്റുകയും ചെയ്തു.
ഈ സമയം സ്ഥലത്തെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ ജോര്‍ജ്ജിന് അനുകുലമായി മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷം നിലനിന്നു. എന്നാല്‍ പിസി ജോര്‍ജ്ജിന് എതിരായ പ്രതിഷേധം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് യുഡിഎഫിനെ തകര്‍ക്കാനാണ് ജോര്‍ജ്ജിന്റെ ശ്രമമെന്നും ഡീന്‍ പറഞ്ഞു.
കര്‍ഷക ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്ത് പരിപാടിയില്‍ പങ്കെടുക്കാനാണ് പി സി ജോര്‍ജ്ജ് എത്തിയത്.
അതെസമയം തന്റെ ചീഫ്‌വിപ്പ് സ്ഥാനം ആരുടെയും ഔദാര്യമല്ലെന്നും പിസി ജോര്‍ജ്ജ് പിന്നീട് പ്രതികരിച്ചു.