പി മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്

കോഴിക്കോട് :സി പി എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ കുറ്റ്യാടിയിലെ വീടിനുനേരെ ബോംബേറുണ്ടായി. ആർഎസ്എസ് പ്രവർത്തകനായ സുധീഷിനെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവമുണ്ടായത്.

കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതിയായിട്ടുള്ള രമേശനെ വീടിനു നേരെയും ആക്രമണമുണ്ടായി. കേസിൽപെട്ട മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് പി മോഹനനെ മകനായ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ
എന്നിവർക്കുനേരെ ആക്രമണമുണ്ടായത്.

Related Articles