HIGHLIGHTS : തൊടുപുഴ: സര്‍ക്കാര്‍ ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജിന് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ
തൊടുപുഴ: സര്‍ക്കാര്‍ ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജിന് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ആക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ജോര്‍ജ്ജിന് നേരെ ചീമുട്ടയെറിഞ്ഞു. പിസി ജോര്‍ജ്ജ് സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ് നടത്തിയ പ്രവര്‍ത്തകര്‍ വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റും ഇന്റിക്കേറ്ററും തകര്‍ത്തു.
പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ്ജ് സഞ്ചരിച്ച വാഹനം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയത്. വാഹനത്തിന്റെ പിറകിലെ ചില്ലും തകര്‍ന്നിട്ടുണ്ട്. ലാത്തി ചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ്സുകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തൊടുപുഴയില്‍ അയ്യങ്കാളി ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ജോര്‍ജ്ജിന് നേരെ ആക്രമണ മുണ്ടായത്.
തന്നെ കൊല്ലുകയാണെങ്കില്‍ കൊല്ലട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ്സുകാരെ പേടിച്ച് പരിപാടികളില്‍ പങ്കെടുക്കാതിരിക്കില്ലെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു. പോലീസിന്റെ സഹായത്തോടെയാണ് തന്നെ ആക്രമിച്ചതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.