HIGHLIGHTS : മുഖ്യമന്ത്രി ജോര്‍ജ്ജിനെ തോളില്‍ തട്ടി പോത്സാഹിപ്പിക്കുന്നു? ആലപ്പുഴ: പിസി
മുഖ്യമന്ത്രി ജോര്‍ജ്ജിനെ തോളില്‍ തട്ടി പോത്സാഹിപ്പിക്കുന്നു?
ആലപ്പുഴ: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ജെഎസ്എസ് സംസ്ഥാന സെന്റര്‍. ആലപ്പുഴയില്‍ നടന്ന യോശത്തിന് ശേഷം ഗൗരിയമ്മയടങ്ങിയ ജെഎസ്എസ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജിനെതിരെയും മുഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ് നേതൃത്വത്തേയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

ജോര്‍ജ്ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സമിതി തീരുമാനിക്കുമെന്നും ജെഎസ്എസ്്. ജോര്‍ജ്ജ് സമനില തെറ്റിയ ആളാണെന്നും ജോര്‍ജ്ജിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തനിക്കറിയില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. ജോര്‍ജ്്ജിനെ നിയന്ത്രിക്കേണ്ടതേ മുഖ്യമന്ത്രിയാണെന്നെും എന്നാല്‍ ഉമ്മന്‍ചാണ്ടി ജോര്‍ജ്ജിന്റെ തോളില്‍തട്ടി പ്രോത്സാഹിപ്പിക്കുകയാണെയെന്ന് തോന്നുകയാണെന്നും ഗൗരിയമ്മ പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളായ കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും ഇതിനെ കുറിച്ചൊന്നും പ്ത്രികരിച്ചില്ലെന്ന് ഗൗരിയമ്മ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ ഗൗരിയമ്മയ്ക്ക് പുറമെ രാജന്‍ ബാബു, ഷൈന്‍ എന്നിവരും പങ്കെടുത്തു.