HIGHLIGHTS : കൊച്ചി: രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെതിരെ
കൊച്ചി: രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെതിരെ മുമ്പ് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി സൂര്യനെല്ലി പീഡനത്തിനിരയായ പെണ്‍കുട്ടി. ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടി വീണ്ടും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
17 വര്‍ഷം മുമ്പാണ് മൂന്നാറിലെ നല്ലതണ്ണി ലിറ്റില്‍ ഫഌവര്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ബസ്സിലെ ക്ലീനറായ രാജു പ്രണയം നടിച്ച് കൊണ്ടുപോയി ചിറക്കടവ് സ്വദേശിനി ഉഷയ്ക്ക് വിറ്റത്. ഉഷയില്‍ നിന്ന് പെണ്‍കുട്ടിയെ കൈക്കലാക്കിയ അഡ്വ. ധര്‍മ്മരാജന്‍ 40 ഓളം പേര്‍ക്കാണ് പെണ്‍കുട്ടിയെ കാഴ്ചവെച്ച് പണം വാങ്ങിയത്.
ഇതില്‍ ഏറ്റവും കൂടുതല്‍ പീഡനം നടന്നത് കുമളി റസ്റ്റ് ഹൗസ്സില്‍ വെച്ചായിരുന്നു. ഇവിടെ വെച്ചാണ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പിജെ കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് മൊഴി നല്‍കിയിരിക്കുന്നത്. പിന്നീട് ടിവിയില്‍ ചിത്രം കണ്ടാണ് പെണ്‍കുട്ടി മന്ത്രിയെ തിരിച്ചറിഞ്ഞത്.
കേണപേക്ഷിച്ചിട്ടും അയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും താന്‍അത്തരത്തിലുള്ള പെണ്‍കുട്ടിയല്ലെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെയുള്ള എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ തന്നെയാണ് പറയാറുള്ളതെന്നമായിരുന്നു പിജെ കുര്യന്‍ പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മ ഈ അഭമുഖത്തില്‍ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യു പിജെ കുര്യനെ രക്ഷിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടിയുടെ കുര്യനെതിരകായ പരാതി പരിഗണിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.
എന്നാല്‍ പി ജെ കുര്യന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും പിജെ കുര്യനെതിരെ കേസെടുത്തിരുന്നില്ല.