അരിയല്ലൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍
വള്ളിക്കുന്ന്: കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ അസംബ്ലീസ് ഓഫ് ഗോഡ് എന്ന സഭയുടെ പാസ്റ്റര്‍മാരെ ഉഷാ നഴ്സറിക്ക് സമീപം വെച്ച് ആക്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. മുതിരക്കലായില്‍ സനല്‍, ശ്രീജിത്ത്, ജിത്തു എന്നിവരാണ് പിടിയിലായത്.
തിരൂര്‍ ഡിവൈഎസ്പി സലീമിന്റെ നേതൃത്വത്തില്‍ തിരൂര്‍ സിഐ റാഫി, പരപ്പനങ്ങാടി എസ്ഐ മോഹനന്, പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ആര്‍എസ്്എസ് പ്രവര്‍ത്തകരെ പിടികൂടിയതില്‍ പ്രതിഷേധിച്ച് വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പ്രതികള്‍ക്കെതിരെ ഐപിസി 308, 324,341 തുടങ്ങി വധശ്രമം, സംഘം ചേര്‍ന്ന് അക്രമിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്ക്കനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പിടിയിലായ സനല്‍ മൂന്ന് മാസം മുമ്പ് ഡിവൈഎഫ്ഐ നേതാവ് പ്രഭീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ്.
സ്ഥലത്ത് ഇപ്പോള്‍ കനത്ത പോലീസ് സന്നാഹമാണുള്ളത്.




