പുതുക്കിയ റോഡ് ഒരു ദിവസത്തിനുള്ളില്‍ തകര്‍ന്നു

തിരൂര്‍: നഗരത്ത്ില്‍ പുതുക്കി പണിത റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കി ഒരു ദിവസത്തിനുള്ളില്‍ തകര്‍ന്നു. റോഡ്തകര്‍ന്നതിനെ തുടര്‍ന്ന്് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.

തിരൂര്‍ താഴെപ്പാലം ബൈപ്പാസ് റോഡിന്റെ പ്രവൃത്തിയാണ് ബിഎംബിസി പദ്ധതി പ്രകാരം കോടികള്‍ ചിലവിട്ട് പൂര്‍കത്തിയാക്കിയത്. തുടര്‍ന്ന് റോഡ് വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ റോഡ് മെറ്റലിളകി തകരുകയായിരുന്നു. റോഡില്‍ മെറ്റല്‍ പരന്നതോടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

റോഡ് നിര്‍മാണത്തിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്ന് ഡിവൈഎഫ്‌ഐ തിരൂര്‍ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top