പാലത്തിങ്ങലും ഹര്‍ത്താല്‍ പൂര്‍ണം.

പരപ്പനങ്ങാടി: സാധാരണ ഒരു ഹര്‍ത്താലും പാലത്തിങ്ങലിനെ ബാധിക്കാറില്ല എന്നാണ് പറയാറ്. എന്നാല്‍ ഇത്തവണ ഹര്‍ത്താല്‍ ഇവിടെ പൂര്‍ണമാണ് പോരാത്തതിന് കനത്ത പോലീസ് ബന്തവസ്സും.

ആഴ്ചകള്‍ക്ക് മുന്‍പ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഹര്‍ത്താല്‍ ഇവിടെ വലിയ സംഘര്‍ഷത്തിന് വഴിതെളിയിച്ചിരുന്നു. അന്ന് സിപിഎം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടിയും കല്ലേറും നടന്നിരുന്നു. സംഘര്‍ഷത്തില്‍ പരപ്പനങ്ങാടി എസ്‌ഐയടക്കം പോലീസുകാര്‍ക്കും ഇരുപക്ഷത്തുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതുതന്നെയാണ് ഇത്തവണ പാലത്തിങ്ങലില്‍ ഹര്‍ത്താല്‍ പൂര്‍ണവും ശാന്തവുമായത്.
രാവിലെ ഹര്‍ത്താലിനെ അനുകൂലിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top