പാണമ്പ്ര വളവില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രിന്‍ മരിച്ചു

തേഞ്ഞിപ്പലം: ബൈക്കില്‍ യാത്ര ചെയ്ത മധ്യവയസ്‌കന്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പാണമ്പ്രവളവില്‍ ഉണ്ടായ അപകടത്തില്‍ ചെറുകാവ് കൊടികുത്തിപറമ്പ് ചീരക്കുട ചന്ദ്രന്‍(55) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം.

ഒരേ ദിശയിലൂടെ സഞ്ചരിച്ചിരുന്ന ലോറി പാണമ്പ്ര വളവിലെ ഹമ്പില്‍ വെച്ച് ബൈക്കില്‍ തട്ടുകയും ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രന്‍ ലോറിയുടെ പിന്‍വശത്തെ ചക്രത്തിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പള്ളിക്കല്‍ ബസാര്‍ കാഞ്ഞിരശ്ശേരി രതീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. എതിര്‍വശത്തേക്ക് ബൈക്ക് മറിഞ്ഞതാണ് രതീഷിന് തുണയായത്. ചന്ദ്രനെയും വലിച്ചിഴച്ച് 30 മീറ്ററോളം ലോറി മുന്നോട്ടുപോയി. മൃതദേഹം തേഞ്ഞിപ്പലം എസ്‌ഐ മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയ ശേഷമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
ചന്ദ്രന്‍ കൂലിപ്പണിക്കാരനാണ്. തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു ലോറി.

ഭാര്യ: പാര്‍വ്വതി. മക്കള്‍: നിത, നിത്യ.

 

Share news
error: Content is protected !!
Scroll to Top