പാണമ്പ്രയില്‍ ക്വാളിസ് വാന്‍ താഴ്ചയിലേക്ക് കൂപ്പുകുത്തി

HIGHLIGHTS : തേഞ്ഞിപ്പാലം:

തേഞ്ഞിപ്പാലം: ദേശീയ പാത പാണമ്പ്രയില്‍ ക്വാളിസ് വാന്‍ താഴ്ചയിലേക്ക് കൂപ്പുകുത്തി. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടി നിയന്ത്രണം വിട്ട് ക്വാളിസ് വാന്‍ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്കാണ് വാഹനം പോയിരുന്നത.് താഴ്ചയില്‍ നിന്നും റോഡിലേക്ക് കയറ്റുന്നതിനായി ക്രെയിനുമായിയെത്താമെന്ന് വ്യക്തമാക്കിപോയ വാഹനത്തിലുണ്ടായിരുന്നവര്‍ വ്യാഴാഴ്ച വൈകിട്ടു വരെ തേഞ്ഞിപ്പാലം പോലീസുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണറിയുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!