HIGHLIGHTS : പാണക്കാട് തങ്ങള്‍ മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ
പാണക്കാട് തങ്ങള്‍ മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പ്രസാധാക സ്ഥാനം ഒഴിഞ്ഞു. പി കെ കെ ബാവയായിരിക്കും ചന്ദ്രികയുടെ പുതിയ പ്രസാദകര്‍. സുപ്രഭാതം എന്ന പേരില്‍ ഇ കെ സുന്നി വിഭാഗം പുതിയ പത്രം തുടങ്ങാനിരിക്കെ തങ്ങളുടെ രാജി ഏറെ പ്രാധാന്യ മര്‍ഹിക്കുന്നതാണ്.
അടുത്തക്കാലത്തായി ഇ കെ സുന്നി വിഭാഗവും മുസ്ലിംലീഗും തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് അകല്‍ച്ചയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പത്രം തുടങ്ങുന്നതും ചന്ദ്രികയില്‍ നിന്നുള്ള തങ്ങളുടെ പിന്മാറ്റവും.

ലീഗ് അധ്യക്ഷന്‍ തന്നെ ചന്ദ്രികയുടെ പ്രസാധകനാകണമെന്നില്ലെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ ഇതിനോട് പ്രതികരിച്ചത്.
താന്‍ താല്‍ക്കാലികമായാണ് ചന്ദ്രികയുടെ പ്രസാധക സ്ഥാനത്തിരുന്നതെന്നും ഒരാള്‍ ഒരെ സമയം രണ്ടുപദവി വഹിക്കേണ്ടതില്ലെന്നതിനാലാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നുമാണ് തങ്ങളുടെ വിശദീകരണം. താനിപ്പോഴു ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.