പാണക്കാട്ട് ഇഫ്‌ലുവിന് ഭൂമി കൈമാറും

HIGHLIGHTS : മലപ്പുറം:

മലപ്പുറം:ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി (ഇഫ്‌ലു) പാണക്കാട് കാംപസിനുള്ള സ്ഥലം മാര്‍ച്ച് 10ന് കൈമാറും. പാണക്കാട് എജു സിറ്റിയില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഇഫ്‌ലു വിന് കൈമാറുന്ന 75 ഏക്കറിന്റെ രേഖ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രൊഫ. സുനൈന സിങിന് കൈമാറും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, ജില്ലയിലെ എം.എല്‍.മാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും.

sameeksha-malabarinews

വ്യവസായ വകുപ്പില്‍ നിന്നും ഇന്‍കെല്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നും 75 ഏക്കറാണ് ഇഫ്‌ലുവിന് കൈമാറുന്നത്. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പേര്‍ഷന്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍, ചൈനീസ്, കൊറിയന്‍, ഹിന്ദി ഭാഷകള്‍ പഠിക്കുന്നതിനുള്ള അവസരം കാംപസിലുണ്ടാവും. കേന്ദ്ര സര്‍വകലാശാലയായ ഇഫ്‌ലുവിന്റെ നാലാമത്തെ കേന്ദ്രമാണ് പാണക്കാട് തുടങ്ങുന്നത്. ഹൈദരാബാദിലെ മുഖ്യ കേന്ദ്രത്തിന് പുറമെ ഷില്ലോങ്, ലക്‌നൗ എന്നിവിടങ്ങളിലാണ് ഇഫ്‌ലു കാംപസുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!