വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ്

തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥിനികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

കൂട്ടുമൂച്ചി കൊടക്കാട് കുഴിക്കാട്ടില്‍ രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്് സര്‍വകലാശാല ക്യാമ്പസിലെ ഗാര്‍ഡനില്‍ വെച്ചാണ് ഇയാള്‍ ഫോട്ടോയെടുത്തത്. ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയാണെടുത്തത്.

വിദ്യാര്‍ത്ഥിനികള്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

 

 

Share news
error: Content is protected !!
Scroll to Top