HIGHLIGHTS : കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നു രാവിലെ ടുറിസ്റ്റ് ബസ്സ് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അമ്പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നു രാവിലെ ടുറിസ്റ്റ് ബസ്സ് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അമ്പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട ബസ്സ് ഹൂഗ്ലി ജില്ലയിലെ ഗുരാപ്പില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ബുര്‍ദ്വാനിലുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേളിപ്പിച്ചിരിക്കുകയാണ്.

ബസ്സ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ഭാഗത്തെ റോഡ് വളരെ മോശമായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. പരിക്കേറ്റവരില്‍ നിക്കപേരുടെയും നില ഗൂരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.