ദോഹ: ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഉല്പന്നങ്ങളുടെ വരവു കുറഞ്ഞതോടെ ഖത്തറി വിപണിയില്‍ പച്ചക്കറികള്‍ക്കും ചിലയിനും പഴങ്ങള്‍ക്കും തീ വില. മത്സ്യത്തിന്റെ വിലക്കയറ്റത്തിനു പിന്നാലെ പച്ചക്കറികള്‍ക്കും വില കയറിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പഴം, പച്ചക്കറി വിപണിയിലും മത്സ്യവിപണിയിലും വിലക്കയറ്റം തുടരുകയാണ്.ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ വലിയ കുറവുണ്ടായതാണ് അസാധാരണമായ ഈ വിലക്കയറ്റത്തിനു കാരണമെന്നും എല്ലാ വര്‍ഷവും ഈ സമയത്ത് വിലകയറ്റം പതിവാണെന്നും വ്യാപാരികള്‍ പറയുന്നു. തക്കാളിയൊഴിച്ച് വിവിധയിനം പച്ചക്കറികള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ വിലക്കയറ്റമാണ് പഴം-പച്ചക്കറി മൊത്ത വിപണിയായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്നത്. തക്കാളി വില മാത്രം പെട്ടിക്ക്് 45 ല്‍ നിന്ന് 25 റിയാലായി കുറഞ്ഞിട്ടുണ്ട്.
കൂസയുടെ വില 10 റിയാലില്‍ നിന്ന് 20 റിയാലായാലും കാരറ്റിന്റെ വില 8 റിയാലില്‍ നിന്ന് 17 റിയാലായാലും ഒരു പെട്ടി ബീന്‍സിനു 10 റിയാലില്‍ നിന്ന് 20 റിയാലായാലും ഉയര്‍ന്നു. കക്കരിക്ക വിപണിയില്‍ വളരെ കുറച്ചു മാത്രമേ ഉള്ളു. വില പെട്ടിക്ക് 45 റിയാലാണ്. ചില്ലറ വ്യാപാരികള്‍ ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
അടുത്തമാസം പകുതിയോടെ ഖത്തറില്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുന്നതോടെ വിലകുറയുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ ത്തിക്കാതിരിക്കാന്‍ പഴങ്ങളുടേ യും പച്ചക്കറികളുടേയും ആഭ്യന്തരോത്പാദനം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍ രാജ്യത്തെ പച്ചക്കറികളുടെ ആവശ്യത്തിന്റെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് പകരം സാധ്യമായ അത്രയും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പുതുമയോടെ സെ ന്‍ട്ര ല്‍മാര്‍ക്കറ്റിലെ വിപണിയില്‍ എത്തിക്കാന്‍ കഴിയുകയാണെങ്കില്‍ വിപണിയില്‍ സ്ഥിരത ഒരു പരിധി വരെ നിലനിര്‍ത്താനാകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



