പരപ്പനങ്ങാടി മേല്‍പ്പാലം റെയില്‍വെ ജോലികള്‍ അതിവേഗം പരോഗമിക്കുന്നു

പരപ്പനങ്ങാടി : നാളുകളായുളള പരപ്പനങ്ങാടിയുടെ സ്വപ്‌നചിറകുകള്‍ക്ക് വേഗത കൂടുന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ റെയില്‍ലിനുമുകളിലുള്ള ഭാഗത്തെ കോണ്‍ക്രീറ്റിന് ആവശ്യമായ താത്കാലിക ഇരുമ്പ് ഗര്‍ഡറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

മൂന്ന് കോണ്‍ക്രീറ്റ് സ്ലാബുകളാണ് റെയില്‍വെ നിര്‍മ്മിക്കുക. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ഇരുമ്പ് ഗര്‍ഡറുകളിലേക്ക് റോപ്പുകള്‍ ഉപയോഗിച്ച്് ഇവ നീക്കുന്ന രീതിയാണ് നടപ്പിലാക്കുക. ഇപ്പോള്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് ഇതുവഴി ട്രെയ്‌നുകള്‍ കടന്നുപോകുന്നത്. സ്ലാബുകള്‍ സ്ഥാപിക്കുന്ന ദിവസത്തില്‍ തീവണ്ടികളുടെ സമയം പുനക്രമീകരിക്കേണ്ടി വരും.

Share news
error: Content is protected !!
Scroll to Top