കോഴിക്കോട് പെണ്‍വാണിഭം ; പോലീസ് പെണ്‍കുട്ടിയുമായി മൈസൂരിലേക്ക്

കോഴിക്കോട്: കോഴിക്കോട് അരയടത്തുപാലത്തിന് സമീപത്തുള്ള അപ്പാര്‍ട്ടുമെന്റ് കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന പെണ്‍വാണിഭ കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് ഇരയായ പെണ്‍കുട്ടിയുമായി അന്വേഷണ സംഘം മൈസൂരിലേക്ക് പോയി. പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ കൂരാച്ചുണ്ട് സ്വദേശിനിയായ കുട്ടിയെയാണ് കൊണ്ടുപോയത്. കുട്ടിയെ അരവിന്ദാക്ഷന്‍ എന്നയാള്‍ മൈസൂരില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവെച്ചു വെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘം മൈസൂരിലേക്ക് തിരിച്ചത്.

നടക്കാവ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായി പോയിരിക്കുന്നത്.

മലപ്പുറം കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ വ്യവസായ രംഗത്തെ പലരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു യുവവ്യവസായിയാണ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി എന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും സ്വത്ത് വിവരങ്ങളെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top