HIGHLIGHTS : പരപ്പനങ്ങാടി: റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി വരികയായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥിക്ക് നേരെ പ്‌ളാറ്റ് ഫോറത്തില്‍ വെച്ച് കൈയേറ്റവും പ്രകൃതി വിര...
പരപ്പനങ്ങാടി: റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി വരികയായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥിക്ക് നേരെ പ്‌ളാറ്റ് ഫോറത്തില്‍ വെച്ച് കൈയേറ്റവും പ്രകൃതി വിരുദ്ധ പീഡന ശ്രമവും. പരുക്കേറ്റ പരപ്പനങ്ങാടി കുട്ട്യാമു ഹാജി പള്ളിയിലെ ദര്‍സ് വിദ്യാര്‍ത്ഥി തളിപറമ്പ് സ്വദേശി അയ്യൂബ്(17) നെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരപ്പനങ്ങാടി ഫ്‌ളാറ്റ് ഫോറത്തിന്റെ തെക്കുവശത്ത് സ്ഥിരമായി തമ്പടിക്കാറുള്ള കഞ്ചാവ് വലിക്കാരും വില്‍പ്പനക്കാരുമടങ്ങിയസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വിജനമായ സ്ഥലത്തുകൂടി നടന്നു വരികയായിരുന്ന യുവാവിന്റെ പിറകെ കൂടി മോശമായ രീതിയില്‍ സംസാരിക്കുകയും ഇരുട്ടിലേക്ക് പിടിച്ച് വലിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനു വഴങ്ങാതിരുന്ന വിദ്യാര്‍ത്ഥിയെ അക്രമികളില്‍ ഒരാള്‍ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. പീന്നീട് ഇയാള്‍ ഓടി രക്ഷപ്പെട്ടു.
പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.