പരപ്പനാട് സെവന്‍സ്; കിളിനക്കോട് പൊരുതിത്തോറ്റു

പരപ്പനങ്ങാടി: ടച്ച് ലൈന്‍വരെ തിങ്ങിനിറഞ്ഞ ആരാധകരുടെ പിന്തുണയുണ്ടായിട്ടും കളിയുടെ അധികസമയത്തിലേറ്റ രണ്ട് ഗോളിലൂടെ കാശ്മീരി ക്ലബ്ബ് കിളിനക്കോട് എവൈസി ഉച്ചാരക്കടവിനോട് പൊരുതിത്തോറ്റു.
കളിയുടെ പൂര്‍ണ്ണസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഉച്ചാരക്കടവ് ശാസ്താ മെഡിക്കല്‍സ് തൃശ്ശൂരുമായി ഏറ്റുമുട്ടും.

മുമ്പ ഇവര്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ സമനിലയായതോടെ മാറ്റിവെച്ച കളിയാണ് ഇന്ന് വീണ്ടും നടന്നത്. തുല്ല്യശക്തികള്‍ ഏറ്റുമുട്ടിയപ്പോള്‍ ഫുട്‌ബോളിന്റെ കരുത്തും സൗന്ദര്യവും കളിക്കളത്തില്‍ മാറ്റുരച്ചതോടെ കാണികള്‍ ആവേശത്തിലായി. കാശ്മീരി ക്ലബ്ബ് കിളിനക്കോടിന്റെ ആരാധകര്‍ ടീമിന്റെ എല്ലാമായ ‘പൂളകാക്ക’യ്ക്ക് പിന്‍തുണയേകാന്‍ പുളകമ്പുമായി(മരച്ചീനി) ഗ്യാലറിയിലെത്തിയതോടെ സ്‌റ്റേഡിയമാകെ ഉത്സവലഹരിയിലായി.
വെള്ളിയാഴ്ച അല്‍മിഹാന്‍ വളാഞ്ചേരിയും ഗ്ലിറ്റേഴ്‌സ് മൂന്നിയൂരും ഏറ്റുമുട്ടും.

 

Share news
error: Content is protected !!
Scroll to Top