പരപ്പനങ്ങാടി: പാലത്തിങ്ങല്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പ്ഹൗസിലെ മോട്ടര്‍ കത്തിയതിനെ തുടര്‍ന്ന് പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള ശുദ്ധജലവിതരണം നിലച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് മോട്ടര്‍ കേടുവന്നത്.ബുധനാഴ്ച രാവിലെ അഴിച്ചു പരിശോധിച്ചപ്പോഴാണ് മോട്ടര്‍ കത്തിപ്പോയ വിവരം അറിഞ്ഞത്. കോഴിക്കോട് നിന്ന് സാങ്കേതിക വിദഗ്ധര്‍ എത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് അറ്റകുറ്റപണുി നടത്താമെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.
രണ്ട് പമ്പ് സെറ്റുകളുള്ള പാലത്തിങ്ങല്‍ പമ്പ് ഹൗസില്‍ ഒന്ന് ആദ്യമെ കേടായിരുന്നു. ശേഷിച്ച പമ്പ് സെറ്റാണ് ഇ്േപ്പാള് കത്തിപ്പോയിരിക്കുന്നത്
ഇതോടെ മൂന്ന് ദിവസം പരപ്പനങ്ങാടിയിലും വള്ളിക്കുന്നും ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.





