
പരപ്പനങ്ങാടി : ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം പരപ്പനങ്ങാടിയിലെ ഗതാഗതകുരുക്കഴിക്കാന്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ പോലീസ് ഞായറാഴ്ച മുതല്‍ നടപ്പിലാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പുതുതായി ഗുരുവായൂര്‍, എറണാകുളം ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇനി പഞ്ചായത്ത് ഓഫീസിന് മുന്വശത്തുനിന്നാണ് പുറപ്പെടുക. ട്രക്കുകളുടെ പാര്‍ക്കിങ് റെയില്‍വേ സ്റ്റേഷന് പിന്നിലേക്ക് മാറ്റി.നിലവില്‍ ബസ് പാര്‍ക്ക് ചെയ്തിരുന്നിടത്താണ് ഓട്ടോ പാര്‍ക്കിങ്.
പോലീസും മോട്ടോര്‍ തൊഴിലാളികളും ചേര്‍ന്നാണ് പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ ചെറിയ പരിഷ്കാരങ്ങള്‍ ഒന്നും ചമ്രവട്ടം പദ്ധതി വന്നതോടെ രൂപം കൊണ്ട ഗതാഗതകുരുക്കിന് പരിഹാരമാവുന്നില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇപ്പോഴും ജംഗ്ഷനില്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നതും ടൗണിന്റെ ഹൃദയഭാഗത്തുപോലും നടന്നിട്ടുള്ള റോഡിലെ അനധികൃത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ സാധിക്കാത്തത് പോരായിമയാണ്.

