പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ രണ്ട് ഹോട്ടലുകളിലടക്കം നിരവധി കടകളില്‍ വ്യാപകമായ മോഷണം നടന്നു.
75000 രൂപ നഷ്ടപ്പെട്ടു.ജംഗ്ഷനിലുള്ള തൂബാ ബേക്കറി, റെഡ് റോസ് ഹോട്ടല്‍, പ്ലസന്റ് ഹോട്ടല്‍, പഞ്ചായത്ത് കോംപ്ലക്‌സിലെ കടകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഷട്ടറുകള്‍ തകര്‍ത്തും പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്തുമാണ് മോഷണം നടത്തിയിട്ടുള്ളത്. ഹോട്ടലിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കും മോഷണം പോയിട്ടുണ്ട്.
പോലീസ് വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് കെ.അഷ്‌റഫ് കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാ ദിവസങ്ങളിലും നൈറ്റ് പെട്രോളിംഗ് നടത്തിയതായി പോലീസ് അിറയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



