പരപ്പനങ്ങാടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മൈസൂരില്‍ കണ്ടത്തി

പരപ്പനങ്ങാടി പരപ്പനങ്ങാടിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചമുതല്‍ കാണാതായ 15 വയസ്സുകാരിയെ പോലീസ് മൈസൂരില്‍ കണ്ടെത്തി. കൂടയുണ്ടായിരുന്ന പരപ്പനങ്ങാടി ഒട്ടുമ്മല്‍ .സ്വദേശിയായ മസുദ് എന്ന 21കാരനെയും കസ്റ്റഡയിലെടുത്തിട്ടുണ്ട്.

 

മെയ് 10ാംതിയ്യതി തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു..

ഇന്നലെ മൈസൂരിലെ ജില്ലയിലെ ലഷ്‌വാര്‍ എന്ന സ്ഥലത്ത് അസമയത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയേയും യുവാവിനേയും കണ്ട ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇവര്‍ പരപ്പനങ്ങാടി പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനിത എസ്‌ഐ ഉഷ, സിവില്‍ പോലീസ് ഓഫീസര്‍ ഗോഡ്‌വിന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ പോലീസ് സംഘം  പെണ്‍കുട്ടിയേയും യുവാവിനെയും നാട്ടിലെത്തി്ച്ചു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് യൂവാവിനെതിരെ പോലീസ് കേസെടുത്തു.യൂവാവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ യുവാവിനെ റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top