Section

malabari-logo-mobile

കെട്ടുങ്ങല്‍ ഒട്ടുമ്പുറം പാലത്തിന്‌ മെയ് 24 ന് തറക്കല്ലിടും.

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: തീരദേശ ഇടനാഴിയെന്ന വന്‍ പദ്ധതിയിുടെ ഭാഗമായി പൂരപ്പുഴയ്ക്ക് കുറുകെ പരപ്പനങ്ങാടി കെട്ടുങ്ങലിനെയും താനൂര്‍ ഒട്ടുമ്പുറത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് മെയ് 24 ന് തുറമുഖ എക്‌സൈസ് മന്ത്രി കെ ബാബു തറക്കല്ലിടും.

ദീര്‍ഘനാളായി ചുകപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്ന ഈ പദ്ധതിക്ക് ജീവന്‍ വെച്ചതോടെ തീരദേശ മേഖലയില്‍ വന്‍ വികസന സാധ്യതകളാണ് ഉയര്‍ന്നുവരുന്നത്. 26 കോടി 70 ലക്ഷം രൂപ ചിലവ് വരുന്ന ഈ പാലത്തിന് 21 കോടി നബാര്‍ഡും ബാക്കി കേരള സര്‍ക്കാറും വഹിക്കും.

sameeksha-malabarinews

വന്‍ ടൂറിസം സാധ്യതകള്‍ക്ക് വഴിതെളിയുന്ന ഒരു പദ്ധതികൂടിയാണിത്. കെട്ടുങ്ങല്‍ മുതല്‍ പാലത്തിങ്ങല്‍ വരെ ജലടൂറിസത്തിന്റെ സാധ്യതകളാരായുന്ന പഠനങ്ങള്‍ നടന്നു കഴിഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും തീരദേശപാത കടന്നുപോകുന്ന ടിപ്പുസുല്‍ത്താന്‍ റോഡിലെ നിലവിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുക എന്നത് ചില സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയുളവാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!