പരപ്പനങ്ങാടിയില്‍ കടകളില്‍ പരക്കെ മോഷണം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തരിക്കലെ കടകളില്‍ പരക്കെ മോഷണം. പുത്തരിക്കലെ വാഴക്കുല മൊത്തവ്യാരി മുക്കത്ത് അബ്ദുറഹിമാന്റെ കട കുത്തി തുറന്ന് 25,000 രൂപ  മോഷ്ടിച്ചു.  കടയില്‍ വെച്ചിരുന്ന ധര്‍മ്മപ്പെട്ടികള്‍ മോഷ്ടിച്ച് അടുത്തുള്ള പറമ്പിലിട്ട് കുത്തിതുറന്ന് പണം കവര്‍ന്ന നിലയില്‍ കണ്ടെത്തി. ഇതില്‍ എത്ര രപയുണ്ടെന്ന് കണക്കാക്കിയിട്ടില്ല.

കൂടാതെ സമീപത്തുള്ള പൊറ്റേക്കാട്ട് മൊയ്തീന്‍ കോയ, വിവ നന്ദകുമാര്‍ എന്നിവരുടെ കടകളുടെ പൂട്ടും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. ഈ കടകളില്‍ നിന്നും ഒന്നും ന്ഷ്ടമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top