HIGHLIGHTS : പാലക്കാട്: ചെര്‍പ്പളശേരിക്ക് സമീപം
പാലക്കാട്: ചെര്‍പ്പളശേരിക്ക് സമീപം പന്നിയാംകുറിശ്ശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ആറുപേര്‍ മരിച്ചു. ചെര്‍പ്പുളശേരി താഴത്തീല്‍ മുസ്തഫ, കോങ്ങാട് സദാനന്ദന്‍, പാലത്തിങ്കല്‍ സുകുമാരന്‍, മേക്കാട്ടില്‍ സുരേഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്കശാലയ്ക്കുള്ളില്‍ കൂടു്ല്‍ പേര്‍കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പടക്കശാലയ്ക്ക് തീപിടിച്ചത്. ചെറുപ്പുളശ്ശേരി സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയ്ക്കാണ് തീപിടിച്ചത്. തീപിടുത്തത്ിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്താന്‍ താമസിച്ചതും പടക്കശാല ഒറ്റപ്പെട്ട സ്ഥലത്തായതിനാലും രക്ഷാ പ്രവര്‍ത്തനം വൈകി.
ഉത്സവ സീസണായതിനാല്‍ വന്‍തോതില്‍ പടക്കം നിര്‍മിച്ചുവരികയായിരുന്ന്ു ഇവിടെ ഒരെ സമയം 40 പണിക്കാര്‍ വരെ ഇവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ എത്രപേര്‍ക്ക് പണിയെടുത്തിരുന്നു എന്ന് വ്യക്തമല്ല.
അപകടത്തില്‍ പെട്ടവര്‍ക്ക് 10,000 രൂപ അടിയന്തിര ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.