വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോയെടുത്ത പൂവാലന്‍മാരെ പോലീസിലേല്‍പ്പിച്ചു

പരപ്പനങ്ങാടി: സ്‌കൂള്‍ പരിസരത്ത് കാര്‍ നിര്‍ത്തിയിട്ട് വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ പകര്‍ത്തിയ പൂവാലന്‍മാരെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. തന്റെ ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടിതന്നെയാണ് പയ്യന്‍മാരടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ച് വാങ്ങിയത്. പെണ്‍കുട്ടിതന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചത്.

പരപ്പനങ്ങാടി താനൂര്‍ റോഡില്‍് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വേങ്ങര സ്വദേശികളായ മൂന്ന് ചെറുപ്പക്കാരാണ് പിടിയിലായത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ പോലീസ് ഇവരെ കാര്യമായി ‘ശാസിച്ച്’ വിട്ടയക്കുകയായിരുന്നു.

 

 

 

Share news
error: Content is protected !!
Scroll to Top