HIGHLIGHTS : തിരു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കത്തി പടരുമ്പോള്‍ മരുന്നുകളുടെ വില കുത്തനെ
തിരു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കത്തി പടരുമ്പോള്‍ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. നിതേ്യാപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ദ്ധിച്ചതോടെ ജീവിതം ദുസ്സഹമായ ജനങ്ങള്‍ മരുന്നകളുടെ വിലയും കുത്തനെ കൂടിയതോടെ നട്ടം തിരിയുകയാണ്. പാരസെറ്റമോള്‍ അടക്കമുള്ള മരുന്നുകള്‍ക്ക് വില ഇരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കെത്തുന്ന സാധാരണക്കാരാണ് ഇതോടെ ഏറെ ദുരിതത്തിലായിരിക്കുന്നത്.
കുട്ടികളുടെ പനിക്കും ചുമക്കുമുള്ള സിറപ്പിനടക്കം വിലയിരട്ടിയായിരിക്കുകയാണ്. കൂടാതെ പാരസെറ്റമോളിന്റെ കോമ്പിനേഷന്‍ മരുന്നുകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടയും വില 10 മുതല്‍ 50 ശതമാനം വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമെ ലാബ് പരിശോധനയുടെ ഫീസും 50 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വില നിയന്ത്രണ സംവിധാനം പരാജയപ്പെട്ടതാണ് വില വര്‍ദ്ധനക്ക് കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഏതായാലും വില വര്‍ദ്ധനവിനാല്‍ നട്ടം തിരിയുന്ന മലയാളിക്ക് വീണ്ടും ഇരുട്ടടിയായിരിക്കുകയാണ് മരുന്നുകളുടെ വില കൂടി ഉയര്‍ന്നത്.