Section

malabari-logo-mobile

കെട്ടിടങ്ങളുടെ ഉയരത്തിനനുസരിച്ചുള്ള അഗ്നി ശമന സംവിധാനം; മാര്‍ഗരേഖയിലിളവ്

HIGHLIGHTS : ദില്ലി: ഉയരം കൂടിയ കെട്ടിടങ്ങളക്ക് ഉയരത്തിനനുസരിച്ച്

ദില്ലി: ഉയരം കൂടിയ കെട്ടിടങ്ങളക്ക് ഉയരത്തിനനുസരിച്ച് അഗ്നിശമനാ സംവിധാനം വേണമെന്ന 2012 ലെ മാര്‍ഗരേഖയില്‍ ഇളവ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിടത്തിന് നിശ്ചിത പരിധിയില്‍ ഫയര്‍ സ്റ്റേഷനുകള്‍ വേണം കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന റോഡിന് ഉയരത്തിനാനുപാതികമായ വീതി വേണം എന്നിവയായിരുന്നു മാര്‍ഗരേഖയിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍.

sameeksha-malabarinews

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് മാര്‍ഗരേഖയില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

മാര്‍ഗരേഖ പുനഃപരിശോധിക്കുന്നതിന് വേണ്ടി നിയമിച്ച കസ്തൂരി രംഗന്‍ സമിതിയില്‍ മാര്‍ഗരേഖയില്‍ ഇളവ് അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!