മഞ്ജുവിനെ അടുത്തറിയാന്‍ ഇനി മുതല്‍ മഞ്ജുവാര്യര്‍.com

മലയാളത്തിന്റെ വസന്തനായിക മഞ്ജുവാര്യരെ കുറിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചൂടേറിയ കഥകള്‍ പരക്കുമ്പോള്‍ മഞ്ജുവിതാ എത്തുന്നു. സൈബര്‍ സ്‌പേസില്‍ പുതിയൊരു മുഖവുമായി. മഞ്ജുവിന്റെ സ്വന്തം വെബ്‌സൈറ്റായി www. manjuwarrier.com ഇന്നു മുതല്‍ നമുക്കു കണ്ടു തുടങ്ങാം.

സൈബര്‍ ലോകത്തേക്കുള്ള തന്റെ വരവിന്റെ രണ്ടാം ഘട്ടമായി ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജും മൂന്നാം ഘട്ടത്തില്‍ ബ്ലോക്കെഴുത്തും ഉടന്‍ തുടങ്ങും.

ദിലീപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്നും തന്റെ പഴയ സിനിമാലോകത്തേക്ക് സധൈര്യം കടന്നു വരാന്‍ മഞ്ജു ഒരുങ്ങുയാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഗീതു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു നായികായി എത്തുന്നത്.

മഞ്ജു അഭിനയിച്ച സിനിമകളുടെയും നൃത്ത പരിപാടികളുടെയും വീഡിയോകളും ഈ വെബ്‌സൈറ്റിലൂടെ കാണാം. നിലവിലുള്ള മഞ്ജുവിന്റെ അനൗദേ്യാഗിക ഫെയ്‌സ് ബുക്കിന് പോലും 3 ലക്ഷം ആരാധകരാണ് ഉള്ളത്. അമിതാബച്ചന്റെയും സല്‍മാന്‍ഖാന്റെയും ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖരുടേത് ഉള്‍പ്പെടെ ലോകോത്തര സ്‌പോട്‌സ് താരങ്ങളുടെയും ഡിജിറ്റല്‍ സ്‌പേസ് സ്വന്തമാക്കിയ സി. എ മീഡിയ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മഞ്ജുവിന്റെ ഡിജിറ്റല്‍ സംരംഭങ്ങളുടെയും ചുമതലക്കാരായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top