നൗഫല്‍ ഓര്‍മയായി

ചെട്ടിപ്പടി : സ്വന്തം ഇച്ഛാശക്തിയാല്‍ വിധിയുടെ മണ്ണ് വെട്ടിമാറ്റി അക്ഷരലോകത്തെത്തിയ നൗഫല്‍ (13)ഓര്‍മയായി. ജന്മനാ പേശീക്ഷയ വൈകല്ല്യം ബാധിച്ച് ചികിത്സയിലായിരുന്നു നൗഫല്‍. അധ്യാപകരുടെ സഹായത്തോടെ വീട്ടിലിരുന്ന്് പഠനം തുടരുന്നതിനിടയിലാണ് മരണം നൗഫലിനെ തട്ടിയെടുത്തത്.
ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ഉസ്മാന്റെയും അസ്മയുടെയും മകനായ നൗഫല്‍ ഗൃഹാധിഷ്ഠിത വിദ്യഭ്യാസ പദ്ധതി പ്രകാരം പഠിച്ച് എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടി നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നൗഫലിന് അരിയല്ലൂര്‍ എംവിഎച്ച്എസ്എസില്‍ സ്വീകരണം നല്‍കിയിരുന്നു.

പരപ്പനങ്ങാടി ബിആര്‍സിക്ക് കീഴിലുള്ള അധ്യാപകരായിരുന്ന നൗഫലിനെ പഠിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top