HIGHLIGHTS : നെയ്യാറ്റിന്‍കര : ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന
നെയ്യാറ്റിന്‍കര : ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന നെയ്യാറ്റിന്‍കടയില്‍ വോട്ടെടുപ്പ് തുടങ്ങി.
ഇരുമുന്നണികള്‍ക്കും ഒരേപോലെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ രാവിലെ 7 മണിമുതല്‍ തന്നെ പല ബൂത്തുകളിലും നീണ്ടക്യൂ പ്രത്.ക്ഷപ്പെട്ടു തരടങ്ങി. ആകെ 1,64,856 വോട്ടര്‍മാണ് നെയ്യാറ്റിന്‍ കരയിലുള്ളത്. 143
പോളിംഗ് ബൂത്തുകളാണ് നെയ്യാറ്റിന്‍കരയിലുള്ളത്. ഇരുമുന്നണികളുടെയും ആരോപണ പ്രത്യാരോപണങ്ങളാല്‍ കലങ്ങിമറിഞ്ഞ നെയ്യാറ്റിന്‍കര ആരോടൊപ്പം നില്‍ക്കണമെന്ന് വരും മണിക്കൂറുകള്‍ തീരുമാനിക്കും


ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ 9 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്. നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലുമാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എങ്ങും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് കാലത്തു തന്നെ വോട്ട് രേഖപ്പെടുത്തി.