നിയമം നീങ്ങേണ്ടത് നീതിയുടെ വഴിക്ക്; ഡോ.സെബാസ്റ്റ്യന്‍ പോള്‍

HIGHLIGHTS : പരപ്പനങ്ങാടി: നിയമം നീങ്ങേണ്ടത് നിയമത്തിന്റെ

പരപ്പനങ്ങാടി: നിയമം നീങ്ങേണ്ടത് നിയമത്തിന്റെ വഴിക്കല്ല മറിച്ച് നീതിയുടെ വഴിക്കാണെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി യൂണിറ്റ് സംഘടിപ്പിച്ച നിയമ വാഴ്ച സംരക്ഷണ ദിനത്തിന്റെ ഭാഗമായ അഭിഭാഷക പൊതുജന കൂട്ടായിമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ശിക്ഷാ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം വിചാരണ തടവുകാരായി കിടക്കുന്നത് ഒരുതരത്തില്‍ നീതി നിഷേധമാണെന്നും സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു.

അഡ്വ. പിപി ബഷീര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ കേരള വൈസ് പ്രസിഡന്റ് അഡ്വ. ഇ കെ നാരായണന്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!