Section

malabari-logo-mobile

സൗമ്യദിനത്തില്‍ ട്രെയിനിനുള്ളില്‍ പെണ്‍പക്ഷകൂട്ടായ്മ

HIGHLIGHTS : കോഴിക്കോട്: സൗമ്യകൊല്ലപ്പെട്ടതിന്റെ രണ്ടാം വര്‍ഷം

കോഴിക്കോട്: സൗമ്യകൊല്ലപ്പെട്ടതിന്റെ രണ്ടാം വര്‍ഷം അനുസ്മരിച്ചുകൊണ്ട് കോഴിക്കോട് പെണ്‍പക്ഷ കൂട്ടായ്മ ട്രെയിനിനുള്ളില്‍ നാടകം അവതരിപ്പിച്ചു. ‘പെണ്ണൊരുമ്പെട്ടാല്‍ – പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം’ എന്ന ട്രെയിന്‍ ക്യാമ്പയിനില്‍ പുരുഷാധിപത്യവ്യവസ്ഥിതിക്കെതിരെ നിരന്തരം കലഹിക്കണമെന്നാണ് നാടകം ആവശ്യപ്പെട്ടത്.പെണ്ണൊരുമ്പെട്ടാല്‍ എന്ന നാടകം സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇരയല്ലെന്നും അവള്‍ നമ്മോടൊപ്പം നില്‍ക്കേണ്ടവളാണെന്നും മറഞ്ഞിരിക്കാതെ അവള്‍ പുറത്തുവന്ന് സ്ത്രീ പക്ഷ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് കാമ്പയിന്‍ ആരംഭിച്ചത്.

ട്രെയിന്‍ കാമ്പയിനിംഗിനും നാടകത്തിനും ബര്‍സ,എസ് സ്മിത,ബിന്ദു,സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി. ഏറനാട് എക്‌സ്പ്രസില്‍ കോഴിക്കോട്ടു നിന്നും ഷൊര്‍ണ്ണൂര്‍ വരെയായിരുന്നു നാടകം അവതരിപ്പിച്ചത്.രാവിലെ 10 നു കോഴിക്കോട് റെയില്‍വെസ്‌റ്റേഷനില്‍ നിന്നാരംഭിച്ച ക്യാമ്പയിന്‍ പരിപാടി കെ അജിത ഉദ്ഘാടനം ചെയ്തു. പീഡനങ്ങളില്‍ പ്രതിയാകുന്നവര്‍ക്ക് വധശിക്ഷ നല്‍കി ആശ്വാസം കൊള്ളലല്ല വേണ്ടതെന്നും പുരുഷാധിപത്യ ക്രമങ്ങളെ ഉടച്ചുവാര്‍ക്കുകയാണ് വേണ്ടതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ കെ. അജിത പറഞ്ഞു.

sameeksha-malabarinews

അഡ്വ. ദിവ്യദിവാകരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ:എം.ജി മല്ലിക, സതിഅങ്കമാലി, ടി.കെ. സബീന,പ്രഷീല,മുഹമ്മദ് സുഹൈല്‍,മജ്‌നി തിരുവങ്ങൂര്‍, എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.കലാറാണി സ്വാഗതവും, ജയകല നന്ദിയും പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥി മാസികയുടെ പെണ്‍പതിപ്പ് എഴുത്തുകാരി സതി ഡോ:എം.ജി മല്ലികയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!