Section

malabari-logo-mobile

ഇനി സിപിഎമ്മിന് മുസ്ലിം സംഘടന; അണികള്‍ കടുത്ത ആശയകുഴപ്പത്തില്‍

HIGHLIGHTS : കോഴിക്കോട്: മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍

കോഴിക്കോട്: മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎം പുതിയ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി വിളിച്ചുചേര്‍ക്കുന്ന പ്രഥമ കണ്‍വെന്‍ഷന്‍ ഫെബ്രുവരി എട്ടിന് കോഴിക്കോട് വെച്ച് നടക്കും. കെ ടി ജലീല്‍ എംഎല്‍എയും പിടി കുഞ്ഞഹമ്മദും ഹുസൈന്‍ രണ്ടത്താണിയും ഈ സംഘടനയുടെ ഭാരവാഹികളായേക്കുമെന്നാണ് സൂചന. കുന്നമംഗലം എംഎല്‍എയായ പിടിഎ റഹീം ആദ്യ ഭാരവാഹി ലിസ്റ്റിലുണ്ടാവില്ല.

സിപിഎം അംഗത്വത്തിലില്ലാത്ത പാര്‍ട്ടി അനുഭാവികളായ അക്കാഡമീഷന്‍മാരും അധ്യാപകരും വ്യാപാരികളും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായിരിക്കും പുതിയ സംഘടന. കോഴിക്കോട് വെച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മതന്യൂനപക്ഷങ്ങളെയും പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളെയും പാര്‍ട്ടിയിലേക്കടുപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സംഘടനയുടെ രൂപീകരണം.

sameeksha-malabarinews

സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കേന്ദ്ര നേതാക്കളുടെ സാനിദ്ധ്യവും ഉണ്ടാകും. പാര്‍ട്ടി കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാതെയാണ് കണ്‍വെന്‍ഷനും സംഘടനാ രൂപീകരണവും നടക്കുന്നത്.

മുസ്ലിം മത സംഘടനകളുടെയും എന്‍എസ്്എസ് എസ്എന്‍ഡിപി തുടങ്ങിയ ജാതി സംഘടനകളുടെയും മത മൗലിക നിലപാടുകളെ എതിര്‍ക്കുന്നതിനായി ് ഒരു സെക്യുലര്‍ പ്ലാറ്റ്‌ഫോറം എന്നതാണ് ഈ സംഘടനകൊണ്ട് സിപിഎം ഉദേശിക്കുന്നത് എന്ന് പറയുമ്പോഴും യാഥാസ്തിക മത നീതിയോട് പോരാടി പാര്‍ട്ടിയിലെത്തിയ വ്യവസ്ഥിതിയോട് പോരാടി പാര്‍ട്ടിയിലെത്തിയ അണികള്‍ കടുത്ത ആശയകുഴപ്പത്തിലായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!