നാളെ അര്‍ദ്ധരാത്രിമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: നാളെ അര്‍ദ്ധരാത്രിമുതല്‍ സംസ്ഥാനത്ത് ബസ്ജീവനക്കാര്‍ പണിമുടക്കും. ഇന്ന് ജീവനക്കാരുടെ സംഘടനകളും ബസുടമകളും കൊച്ചിയില്‍വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെടുത്തിയ സാഹചര്യത്തിലാണ് സമരം ഉറപ്പായത്.

സേവനവേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യമാണ് തൊഴിലാളികള്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. 2008 സെപ്തംമ്പറിലാണ് തൊഴിലാളികളുടെ വേതനം അവസാനമായി വര്‍ദ്ധിച്ചത്.

കെഎസ്ആര്‍ടിസി ബസ്സുകള്‍ കുറവുള്ള യാത്രയ്ക്കായ് സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന മലബാര്‍മേഖലയില്‍ ഈ സമരം യാത്രക്കാരെ ബാധിക്കും.

Share news
error: Content is protected !!
Scroll to Top