നാടക വേദി മണിയറയാക്കി; അനൂപ് ചന്ദ്രന്‍

53 -ാം സംസഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാടകവേദിയില്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് സിനിമ-നാടക നടന്‍ അനൂപ്ചന്ദ്രന്‍ മലബാറിന്യൂസിനോട് പ്രതികരിക്കുന്നു.

നാടകം ജീവിതത്തിനുനേരെ തുറന്നുപിടിച്ച കണ്ണാടിയാണ്. സമകാലിക ജീവിത പ്രശ്‌നങ്ങളെ ഉള്ളറിഞ്ഞ് തൊട്ടുകാട്ടുകയായിരുന്നു കുട്ടികള്‍. വേദി ചില മുന്‍കരുതലുകള്‍ ആവശ്യപ്പെടുന്നുണ്ട്. അവയെ പാടെ അവഗണിച്ചുകൊണ്ട് വിംങ്‌സ്, സൈഡ് കര്‍ട്ടണ്‍, ജാലറ തുടങ്ങി നാടകാവതരണത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ക്ക് സാരി പകരം വെക്കുകയായിരുന്നു സംഘാടകര്‍.

നാടക പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ സംഘാടക പോലീസ് നടത്തിയ ശ്രങ്ങളെ വരുംകാല അരങ്ങ് വിചാരണ ചെയ്യാതിരിക്കില്ല. ഇതിനെയെല്ലാം അധികരിച്ച് കുട്ടികള്‍ നടത്തിയ ആത്മാവിഷ്‌കാരങ്ങള്‍ നാടകം തുടരും എന്നതിന്റെ നാന്ദിയായി ഞാന്‍ കാണുന്നു

Share news
error: Content is protected !!
Scroll to Top