നസ്രിയയെ ധനുഷ് തട്ടിയെടുത്തു

ബാലതാരമായെത്തി മലയാളികളുടെ മനം കീഴടക്കിയ നസ്രിയ നസീം ധനുഷിന്റെ നായികയാകുന്നു. പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നസ്രിയ സിനിമാ ലോകത്തെത്തുന്നത്. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നായികയായ് തിളങ്ങിയ നസ്രിയ തന്റെ ചുവട് തമിഴ് സിനിമാലോകത്തെക്ക് മാറ്റിചവിട്ടിരിക്കുകയാണ്.

സര്‍ഗുണന്‍ സംവിധാനം ചെയ്യുന്ന സൊട്ടവാഴക്കുട്ടിയെന്ന കോമഡി ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് നസ്രിയ ഇതില്‍ ചെയ്യുന്നത്. ഫെബ്രുവരി അവസാനമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

 

നസ്രിയ ഇപ്പോള്‍ തിരുമണം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top