HIGHLIGHTS : ദില്ലി: പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാന്‍ പോകുന്ന നവാസ് ഷെരീഫിന്റെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിരസിച്ചു.
ദില്ലി: പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാന്‍ പോകുന്ന നവാസ് ഷെരീഫിന്റെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിരസിച്ചു.നവാസ് ഷെരീഫിന്റെ ക്ഷണം സ്വീകരിച്ചാല്‍ വിവാദമുണ്ടാകുമോ എന്ന ഭയത്താലാണ് ക്ഷണം നിരസിച്ചത് എന്ന് പറയുന്നത്.
ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ നേരത്തെ തയ്യാറാണെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും ആശങ്കകള്‍ ഉണ്ടെന്നും ഈ ആശങ്കകള്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതെസമയം നവാസ്‌ഷെരീഫ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ സൈന്യത്തിനുള്ള സ്വാധീനം കുറച്ചുകൊണ്ടുവരാനും നവാസ് ഷെരീഫ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.


മൂന്നാം തവണയാണ് പാകിസ്താന്റെ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് അധികാരമേല്‍ക്കാന്‍ പോകുന്നത്.