ദുബായ് മെട്രോയില്‍ മുണ്ടിന് വിലക്ക്

ദുബായ്: മെട്രോയില്‍ കയറാന്‍ മകള്‍കൊപ്പമെത്തിയ അറുപത്തിയേഴുകാരനായ പിതാവിന് വിലക്ക്. തന്റെ പിതാവ് മുണ്ടുടുത്തെന്ന കാരണത്താലാണ് മെട്രോയില്‍ കയറാന്‍ സമ്മതിക്കാതിരുന്നതെന്ന് മകളുടെ പരാതി.

ദുബയ് എലിസബത്ത് മെട്രോ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ്് സംഭം. തങ്ങളെ ഗേറ്റില്‍ വച്ചു തന്നെ പോലീസ് തടയുകയും ഈ വേഷത്തില്‍ മെട്രോയില്‍കയറാന്‍ സമ്മതിക്കില്ലെന്ന് പോലീസ് പറഞ്ഞെതായും മകള്‍ പറഞ്ഞു.

അതെസമയം മെട്രോയില്‍ സഞ്ചരിക്കാനായി പ്രത്യേക വേഷമ വേണമെന്ന നിര്‍ബന്ധമില്ലെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആര്‍ ടി എ ഡയറക്ടര്‍ റമദാന്‍ അബ്ദുള്ള പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top