HIGHLIGHTS : 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതിയുമായി
ദില്ലി: 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളകുംടുംബങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ വീതം നല്‍കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്.ഇതിനായി സര്‍ക്കാര്‍ 7,000 കോടി രൂപ നീക്കി വയ്ക്കാനും ആലോചിക്കുന്നുണ്ട്.
“ഹര്‍ ഹാത്ത് മേം ഫോണ്‍’ എന്നാണു പദ്ധതിയുടെ പേര്. ആറു മില്യണ്‍ കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നു കരുതുന്നു. ഓഗസ്റ്റ് 15 നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പദ്ധതി പ്രഖ്യാപിക്കും. കൂടാതെ 200 മിനിറ്റ് സൗജന്യ ലോക്കല്‍ ടോക് ടൈമും ഇതിനോടൊപ്പം നല്‍കുന്നുണ്ട്.

രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളെ 16 മാസത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്.