തേഞ്ഞിപ്പലം പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ പാര്‍ട്ടി വിപ്പ്‌ ലംഘിച്ചവരുടെ അംഗ്വത്വം നഷ്ടമായേക്കും.

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ്‌ ജില്ലാകമ്മറ്റിയുടെ വിപ്പ്‌ ലംഘിച്ച്‌ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്ന അംഗങ്ങള്‍ക്കെതിരെ ലീഗ്‌

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

VALLIKKUNNU-THENJIPALTH CONGESS YUTH CONGRESS PRAVARTHAKAR NADATHIYAAHLADA PRAKADANAM (1)തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ്‌ ജില്ലാകമ്മറ്റിയുടെ വിപ്പ്‌ ലംഘിച്ച്‌ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്ന അംഗങ്ങള്‍ക്കെതിരെ ലീഗ്‌ നടപടിക്കൊരുങ്ങുന്നു. തിരഞ്ഞെടുപ്പല്‍ നിന്ന്‌ വിട്ടുനിന്ന മുന്‍ പ്രസിഡന്റ്‌ അടക്കമുള്ള നാല്‌ അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടിതലത്തിലും കൂറുമാറ്റനിരോധനനിയമപ്രകാരം അയോഗ്യരാക്കണെമെന്നും മുസ്ലീംലീഗിന്റെ തേഞ്ഞിപ്പലം പഞ്ചായത്ത്‌ കമ്മറ്റി ആവിശ്യപ്പെട്ടിരിക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിക്കറ്റ്‌ സര്‍വ്വകലാശാല അസിസ്റ്റന്റ്‌ ഗ്രേഡ്‌ നിയമനത്തില്‍ കോഴ ആവിശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്നത്തെ പ്രസിഡന്റ്‌ ഫിറോസ്‌ കള്ളിയത്തിന്‌ രാജിവെക്കേണ്ടിവന്നതിനാലാണ്‌ ഇപ്പോള്‍ തിരഞ്ഞെടുപ്പ്‌ നടന്നത്‌. എന്നാല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലീഗിലെ ഖദീജക്കെതിരെ കോണ്‍ഗ്രസ്‌ മത്സരരംഗത്തെത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ നിന്ന്‌ ലീഗ്‌ അംഗങ്ങളായ ഫിറോസും, എകെ ഖദീജയും പി മുഹമ്മദ്‌ കുട്ടിയും വിട്ടുനിന്നു. സിപിഎം കോണ്‍ഗ്രസ്സിനെ പിന്തുണക്കുയും ചെയ്‌തതോടെ ടിപി മൂഹമ്മദ്‌ ഉസ്‌മാന്‍ വിജയിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന്‌ വള്ളിക്കുന്ന്‌ മണ്ഡലത്തിലാകെ ലീഗ്‌ കോണ്‍ഗ്രസ്‌ ബന്ധത്തില്‍ വലിയ വിള്ളലാണ്‌ ഉണ്ടായിട്ടുള്ളത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •