HIGHLIGHTS : തിരു: മലയാളത്തിന്റെ മഹാനടന്റെ ഭൗതികശരീരം
തിരു: മലയാളത്തിന്റെ മഹാനടന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. വൈകീട്ട് 4.30 മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോതിക ബഹുമതികളോടെ തിലകന്റെ മൃതദേഹം സംസ്‌കരിച്ചു. സാധാരണക്കാരടക്കം രാഷ്ട്രീയ സാമൂഹ്യ സിനിമ സാംസ്‌ക്കാരിക രംഗത്തെ നിരവ്ധിപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഇന്നു പുലര്‍ച്ചെ 3.30 മണിയോടെയാണ് തിലകന്‍ അന്തരിച്ചത്.

മുണ്ടക്കയം നാടകകലാസമിതിയിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച തിലകന്റെ ആദ്യസിനിമ കെ ജി ജോര്‍ജിന്റെ ‘ഉള്‍ക്കടലാ’ണ്. പെരുന്തച്ചന്‍, മൂന്നാംപക്കം, കിരീടം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, സ്ഫടികം, ഇന്ത്യന്‍ റുപ്പീ, യവനിക, കാട്ടുകുതിര, ഉസ്താദ് ഹോട്ടല്‍ ഏകാന്തം എന്നിവയാണ് തിലകന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.