Section

malabari-logo-mobile

തിലകന് കേരളം ആദരാജ്ഞലികളര്‍പ്പിക്കുന്നു.

HIGHLIGHTS : തിരു :നടനലോകത്തെ ധിഷണശാലിക്ക് വൈകാരികമായി

തിരു :നടനലോകത്തെ ധിഷണശാലിക്ക് വൈകാരികമായി വിടനല്‍കലാണ് കേരളം നല്‍കുന്നത്. തിലകന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന വിജെടി ഹാളിലേക്ക് ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് പ്രമുഖരും സാധാരണക്കാരുമുള്‍പ്പെടെ ആയിരങ്ങളാണ് ആദരാജ്ഞലികളര്‍പ്പിക്കാന്‍ ഇവിടെയെത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോതിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടക്കുക.

sameeksha-malabarinews

മലയാള സിനിമയില്‍ പകരക്കാരില്ലാത്ത അതുല്ല്യനടനായിരുന്ന തിലകനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ഒരുശക്തിക്കും കീഴ്‌പ്പെടുത്താനാവാത്ത വ്യക്തിത്വമായിരുന്നു തിലകനെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രതികരിച്ചു.

മഹാപ്രതിഭയെയാണ് മലയാളസിനിമയക്ക് നഷ്ടമായിരിക്കുന്നതെന്ന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ തിലകനെ അനുസ്മരിച്ചു.

അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്ന് കവി ഒഎന്‍വി കുറുപ്പ്.

മലയാളത്തിന് ആദരവോടെ മാത്രം ഓര്‍മിക്കാന്‍ കഴിയുന്ന ഭാവസാന്നിധ്യമായിരുന്നു തിലകനെന്ന് മമ്മുട്ടി.

തിലകന്റെ മരണം മലയാളസിനിമയ്ക്ക് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ഒറ്റപ്പെട്ട കലാകാരന്റെ പോരാട്ടമായിരുന്നു തിലകന്റെ ജീവിതമെന്ന് സംവിധായകന്‍ ഫാസില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!