തിരൂരില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരൂര്‍::: :തിരൂരില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. സംഭവത്തില്‍ പുത്തനത്താണി കരിപ്പോള്‍ സ്വദേശി മുനീറി (38) നെയാണ് തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാവിലെ തിരുന്നാവായ വൈരങ്കോട് വച്ചാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ട്യൂഷനു പോകുന്ന പെണ്‍കുട്ടിയെ യുവാവ് ബലമായി കാറില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അനേ്വഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കൂട്ടായില്‍ നിന്ന് കണ്ടെത്തി.

യുവാവിനെ തിരൂര്‍ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top