HIGHLIGHTS : തിരൂരങ്ങാടി: ഇന്നുച്ച മുതല്‍ ആരംഭിച്ച സംഘര്‍ഷം
തിരൂരങ്ങാടി: ഇന്നുച്ച മുതല്‍ ആരംഭിച്ച സംഘര്‍ഷം തിരൂരങ്ങാടിയില്‍ തുടരുന്നു. രാത്രി എട്ടുമണിയെടെ ഉണ്ടായ കല്ലേറിലും കൂട്ടയടിയിലും പോലീസുകാരനടക്കം നിരവധിപേര്‍ക്ക് പരിക്ക്. പരിക്കേറ്റ തിരൂരങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മോഹനനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയില്‍ തിരൂരങ്ങാടി എംകെ ഹാജി ഹോസ്പിറ്റലിന് മുന്‍വശമുള്ള ഓട്ടോ സ്്റ്റാന്റില്‍ പാര്‍ക്കിങ്ങിന് അസൗകര്യമായ വിധത്തില്‍ മുസ്ലിംലീഗ് സ്ഥാപിച്ച ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ലീഗുകാര്‍ തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്ലേറും വാക്കുതര്‍ക്കവും ഉണ്ടായി. പോലീസ് ലാത്തി വീശിയതോടെയാണ് ഇരുകൂട്ടരും പിരിഞ്ഞ് പോയത്.

ഈ സംഘര്‍ഷത്തിന് ശേഷം വൈകീട്ട് കുണ്ടോട്ടി സിഐയുടെ മധ്യസ്ഥതയില്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് നടപ്പിലാക്കാന്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ ബോര്‍ഡ്് വലിച്ചുകീറി കത്തിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. തുടര്‍ന്ന് മുസ്ലിം ലീഗിന്റെ നിരവധി പ്രചരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു.
തുടര്‍ന്ന് തിരൂരങ്ങാടിയില്‍ രാത്രി 9 മണിയോടെ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം നടന്നു. ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.