തിരു: തിരുവനന്തപുരം വട്ടപാറയില്‍ വാഹനപകടത്തില്‍ 4 പേര് മരിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ സ്കോര്‍പ്പിയോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
കൊറ്റാമം സ്വദേശികളായ വിവേകാനന്ദന്(55) ഭാര്യ പന്മജം (43),വിഷ്ണു(20) സിന്ധുദേവ്(24) എന്നിവരാണ് മരിച്ചത്.
രാത്രി പെട്രോളിങ്ങിന് ഇറങ്ങിയ വട്ടപ്പാറ പോലീസാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടത്. നെടുംമങ്ങാട് നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തില്‍ പരിക്കേറ്റ അഞ്ചപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




